Skip to main content

ലാപ്‌ടോപ്പ് വിതരണം ചെയ്തു

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികളായ 24 പേര്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ലത പുരുഷന്‍ അധ്യക്ഷയായി. പ്രസിഡന്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനി സജീവന്‍, പി.ആര്‍. ജയകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാര്‍, എല്‍സ ജേക്കബ്ബ്, മിനി ബാബു, കെ.ആര്‍.ബിജു, പഞ്ചായത്ത് സെക്രട്ടറി എസ്സ്. ഷാജി, അസിസ്റ്റന്റ് സെക്രട്ടറി സഞ്ജയ് ഹക്കിം, എസ്സ്. സി പ്രമോര്‍ട്ടര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു.

date