Post Category
സംരംഭകര്‍ക്ക് കയറ്റുമതി ഇറക്കുമതി ശില്പശാല
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താൽപര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) കളമശ്ശേരി കാമ്പസില്‍ വെച്ച് ഏപ്രില്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322, 9188922785.
(പിആര്‍/എഎല്‍പി/1137)
date
- Log in to post comments