Skip to main content

ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു

പതിനേഴാമത് വിദ്യാർഥി ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൂനിയർ, സീനിയർ, കോളേജ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മല്‍സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 
ചടങ്ങിൽ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ എസ് ശ്രീലത അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. എ വി സന്തോഷ്കുമാർ  മുഖ്യാതിഥിയായി. സ്കൂൾ പ്രഥമാധ്യാപിക ജാൻസി ബിയാട്രിസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രുതി ജോസ് തുടങ്ങിയവർ പങ്കെടുത്തു. മല്‍സര വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ വിതരണം ചെയ്തു.
പിആര്‍/എഎല്‍പി/1138)

date