കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദ്രോഗ ക്യാമ്പ് 27 ന്
ആലപ്പുഴ ജില്ലാ ഭരണകൂടം, കനിവ്, ടി. ഡി മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യ ഹൃദയരോഗ ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികളുടെ ഹൃദ്രോഗവിദഗ്ദരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 27 ന് ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശത്തു സ്ഥിതിചെയ്യുന്ന അല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ക്യാമ്പ്. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്തു നല്‍കും. ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന്റെ ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍, പല കാരണങ്ങള്‍ കൊണ്ടും തുടര്‍ചികിത്സ നടത്താന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 8547820183, 9744821721, 8590303549.
പിആര്‍/എഎല്‍പി/1139)
- Log in to post comments