കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി, ഡി ടി പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം 17.05.2025 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത; പത്താം ക്ലാസ് ഡി റ്റി പി കോഴ്‌സസിന് ഡാറ്റാ എന്‍ട്രിയോ. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും. ക്ലാസില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 15 ന് വൈകിട്ട് 4.30 ന് മുമ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിലും ലഭിക്കും.
- Log in to post comments