Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍  ജോബ് ഡ്രൈവ്

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍  ജോബ് ഡ്രൈവ് നടത്തും. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന സ്റ്റാളും മേളയിലുണ്ടാകും.

 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് ഏഴിനാണ് ജോബ് ഡ്രൈവ് നടത്തുക. മെയ് നാല് മുതല്‍ ആറ് വരെ ജോബ് ഡ്രൈവിലേക്കുള്ള രജിസ്ട്രേഷന്‍ നടക്കും. രജിസ്ട്രേഷന് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയായിരിക്കും ജോബ് ഡ്രൈവിനുള്ള രജിസ്ട്രേഷന്‍ സ്റ്റാളില്‍ ലഭിക്കുക.

ജോബ് ഡ്രൈവിന് പുറമേ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങി സൗജന്യ സേവനങ്ങളും സ്റ്റാളില്‍ ലഭ്യമാകും. സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്‌റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തുന്നവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ശീതീകരിച്ച 250-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

 

date