Post Category
പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവ നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന 'പ്രചോദനം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന, നിലവില്‍ ഏതെങ്കിലും പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ധനസഹായം ലഭിക്കാത്ത എന്‍.ജി.ഒയ്ക്ക് അപേക്ഷിക്കാം. ജില്ലാതല കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഒരു എന്‍.ജി.ഒയെ മാത്രമാണ് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുക. അപേക്ഷകള്‍ മെയ് 15നകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sjd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ :0491 2505791
date
- Log in to post comments