വൃത്തി 2025 വിജയികള്‍ക്കുള്ള അനുമോദന യോഗം വെള്ളിയാഴ്ച; മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന വൃത്തി 2025 കോണ്‍ക്ലേവില്‍ പുരസ്‌കാരങ്ങള്‍ നേടിയ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമോദന യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏറ്റവും മികച്ച ജില്ല, ജില്ലാ പഞ്ചായത്ത്, എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ്, ബ്ലോക്ക് പഞ്ചായത്ത്, രണ്ടാമത്തെ നഗരസഭ, ഹരിത കര്‍മസേന, രണ്ടാമത്തെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ്, മികച്ച മൂന്നാമത്തെ കുടുംബശ്രീ, സി ഡി എസ്, എന്നീ പുരസ്‌കാരങ്ങളാണ് ജില്ല നേടിയത്. ഏപ്രില്‍ 25 വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ആസൂത്രണ സമിതി യോഗത്തിലാണ് അനുമോദനം. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. കെ രത്‌നകുമാരി അധ്യക്ഷയാകും. ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ മുന്നൊരുക്കങ്ങളും ലൈഫ് ഭവന പദ്ധതിയുടെ അവലോകനവും യോഗം ചര്‍ച്ച ചെയ്യും.
- Log in to post comments