Skip to main content

രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവജനങ്ങള്‍ക്ക് അവസരം

കേന്ദ്ര മന്ത്രിസഭ ഈയിടെ പ്രഖ്യാപിച്ച വികസിത് വൈബ്രന്റ്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെക്കുറിച്ച് അറിയാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ 500 യുവതീ യുവാക്കള്‍ക്കാണ് തെരഞ്ഞെടുത്ത 100 അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പോകാന്‍ അവസരം ലഭിക്കുക കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ലഡാക്ക,് ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ പദ്ധതി. തുടര്‍ന്ന് വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 10 ദിവസം ഈ ഗ്രാമങ്ങളില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ നേത്യത്വം നല്‍കും.

21നും 29നും ഇടയില്‍ പ്രായപരിധിയിലുള്ള യുവതി യുവാക്കള്‍ക്ക് മേരാ യുവ ഭാരത് പോര്‍ട്ടല്‍ വഴി (https://mybharat.gov.in/) മെയ് രണ്ട്വരെ അപേക്ഷിക്കാം. അപേക്ഷകര്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പരിപാടിയില്‍ അപേക്ഷകന്റെ താല്‍പ്പര്യം വിശദീകരിക്കുന്ന 500 വാക്കുകളുള്ള ഉപന്യാസം പി.ഡി.എഫ് രൂപത്തിലാക്കി അപ്ലോഡ് ചെയ്യേണ്ടതാണ്.

നെഹ്റു യുവ കേന്ദ്ര, എന്‍. എസ.് എസ്, എന്‍ സി. സി, സൗക്ട് ആന്‍ഡ് ഗൈഡ് വോളന്റീര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. മേയ് 15 മുതല്‍ മേയ് 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്നും 10 പേര്‍ക്കും ആണ് അവസരം കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലുള്ള നെഹ്റു യുവ കേന്ദ്ര, ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ.് ഫോണ്‍: 7558892580.

(പിആര്‍/എഎല്‍പി/1169)

date