ശൗചാലയമാലിന്യം ഇനി ഒരു പ്രശ്‌നമാകില്ല; മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ റെഡി
ശൗചാലയ മാലിന്യത്തേക്കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട. വീടുകളില്‍ എത്തി മാലിന്യം സംസ്‌കരിക്കുന്നതിനായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ റെഡിയാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുമരകം ഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശേരി നഗരസഭയുടെയും മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഒരു അവബോധം നല്‍കുകയാണ് ലക്ഷ്യം. ആധുനിക യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടുന്ന പ്ലാന്റ് വീടുകളില്‍ എത്തി സെപ്റ്റിക് ടാങ്ക് ശുചിയാക്കും. സ്ഥലത്ത് എത്തി അവിടുന്നു പമ്പ് ചെയ്ത് ഫില്‍ട്ടര്‍ ചെയ്താണ് ശുചിയാക്കുന്നത്. ജില്ലയില്‍ എവിടെ വേണമെങ്കിലും ഇവ പ്രവര്‍ത്തിപ്പിക്കും. കുമരകം ഗ്രാമപഞ്ചായത്തിന്റെ വാഹനത്തിന് 4000 രൂപയും ചങ്ങനാശേരി നഗരസഭയുടെ വാഹനത്തിന് 5000 രൂപയുമാണ് വീട്ടുകാരില്‍ നിന്ന് ഈടാക്കുന്നത്. പഞ്ചായത്തിന്റെയോ നഗരസഭയുടെയോ പരിധിയ്ക്ക് പുറത്തു പോയാല്‍ ഇവയുടെ നിരക്കില്‍ മാറ്റങ്ങള്‍ വരും. 6000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതാണ് മൊബൈല്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ട്രീറ്റ്‌മെന്റ് യൂണിറ്റ്.
- Log in to post comments