Post Category
സൗജന്യ സ്‌കൂള്‍കിറ്റ് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍) കുട്ടികള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ പഠനോപകരണങ്ങളുടെ സൗജന്യ കിറ്റ് നല്‍കുന്നതിന് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ആഫീസില്‍ നിന്നും ബോര്‍ഡിന്റെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് ഒമ്പതു വരെ എറണാകുളം (എസ് ആര്‍ എം റോഡ്) ജില്ലാ ഓഫീസിലും kmtekm7@gmail.com മെയില്‍ ഐഡി വഴി ഓണ്‍ലൈനായും സ്വീകരിക്കും. ഫോണ്‍:0484-2401632
date
- Log in to post comments