Skip to main content

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഡി.ഡി.യു ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഭയ കല്‍പ ടെക്‌നോളജീസ്. പത്തടിപ്പാലം ട്രെയിനിങ് സെന്റര്‍, ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രമായ ആര്‍ എസ് ഇ ടി ഐ, നെല്ലാട് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനുമായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം എം.ഒ.ആര്‍.ഡി പ്രതിനിധികളായ ലോകേഷ് സുഖ് വാനി , ധൃതി ബനിയ എന്നിവര്‍ സന്ദര്‍ശനം നടത്തി. ഡി.ഡി.യു ജി.കെ.വൈ 1.0 പദ്ധതിയുടെ പി.ഐ.എ അടിസ്ഥാനത്തിലുള്ള അവലോകനം. പി.ഐ.എ ഫണ്ടുകള്‍ ക്ലോസര്‍ ഘട്ടത്തിലിരിക്കുന്ന പദ്ധതികള്‍, ഡി.ഡി.യുജി.കെ.വൈ 2.0 നടപ്പാക്കുന്നത് തുടങ്ങിയവയുടെ അവലോകനവും സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു.

 

date