Skip to main content

കെ- മാറ്റ് രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്

2025-27 അദ്ധ്യയനവര്‍ഷത്തെ എം.ബി.എ അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെ-മാറ്റ് രണ്ടാം ഘട്ട പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌ക് സര്‍ക്കാര്‍ സഹകരണ എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ മെയ് ഒമ്പത് വരെ ഹെല്‍പ്പ് ഡെസ്‌ക് സേവനം ലഭ്യമാണ്. ഡിഗ്രി പാസായവര്‍ക്കും ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും, അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റിന് അപേക്ഷിക്കാം. ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്തി കെ-മാറ്റ് പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ കെ-മാറ്റ് പരിശീലന ക്ലാസും നടത്തുന്നതാണ്. 

 

ഫോണ്‍: 0477-2267602, 9188067601, 9946488075, 9747272045.

 

date