എൻ്റെ കേരളം പ്രദർശനവിപണനമേള: ഫോട്ടോ അയക്കാം, സമ്മാനം നേടാം
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേള മെയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ നടക്കുകയാണ്. മേളയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'വികസനക്കാഴ്ച 2025' ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.
ആലപ്പുഴ ജില്ലയിൽ സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ എന്നിവ ആധാരമാക്കി എടുത്ത ഫോട്ടോകളാണ് മല്‍സരത്തിനയക്കേണ്ടത്. മികച്ച അഞ്ച് ചിത്രങ്ങൾക്ക് 1000 രൂപ സമ്മാനവും സർട്ടിഫിക്കറ്റും ലഭിക്കും. എൻ്റെ കേരളം പ്രദര്‍ശനമേള സമാപന വേദിയിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മല്‍സരത്തില്‍ പങ്കെടുക്കാനായി ഡിജിറ്റല്‍ കാമറയിലോ മൊബൈലിലോ പകര്‍ത്തിയ വികസന ചിത്രങ്ങൾ ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക്(District Information Office Alappuzha), ഇൻസ്റ്റാഗ്രാം (prdalappuzha)അക്കൗണ്ടുകള്‍ ടാഗ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കൂടാതെ ഈ ചിത്രവും മത്സരാർഥിയുടെ പേരും മേൽവിലാസവും ബന്ധപ്പെടേണ്ട നമ്പരും 90745 94578 എന്ന നമ്പരിലേക്ക് വാട്സപ്പ് ചെയ്യുകയും വേണം. അവസാന തീയതി മേയ് 10.
(പിആര്‍/എഎല്‍പി/1175)
- Log in to post comments