Skip to main content

നല്ലത് നാടറിയാന്‍ പുത്തന്‍ ആശയങ്ങള്‍

 വിജ്ഞാന തൃശൂര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ തൃശ്ശൂരില്‍ തൊഴില്‍ രഹിതരായി ആരും അവശേഷിക്കില്ല. വിജ്ഞാനകേരളം ക്യാമ്പയിനിലൂടെ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന വിവിധ തൊഴില്‍മേളകളും അതിനായി ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന സര്‍ക്കാരിന്റെ വിവിധ പരിശീലന പരിപാടികളും നാടറിയാന്‍ ഒപ്പം കൈകോര്‍ക്കുകയാണ് തൃശ്ശൂരിലെ ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. വിജ്ഞാനകേരളം തൊഴില്‍ പൂരത്തെ കളറാക്കി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 23 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിന്റെ ഭാഗമായി.

 റവന്യൂ - ഭവന വകുപ്പ് മന്ത്രി കെ. രാജന്‍, വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്ക് എന്നിവരുമായി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് സംവദിച്ചു. ജില്ലയിലൂടെ നീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിജ്ഞാനകേരളം സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍  ചെലുത്തിയ സ്വാധീനവും, തൊഴില്‍ പൂരത്തിന്റെ പ്രസക്തിയും, പുതിയ ആശയങ്ങളും മീറ്റില്‍ ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ  ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്ക് മറുപടി നല്‍കി. തുടര്‍പ്രവര്‍ത്തനങ്ങക്കുള്ള പിന്തുണയും സഹകരണവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ അറിയിച്ചു. സര്‍ക്കാരും സമൂഹവും കൈകോര്‍ത്ത് തൊഴില്‍രഹിതരായ അവസാന ഉദ്യോഗാര്‍ത്ഥിയെയും കണ്ടെത്തി തൊഴില്‍ ലഭ്യമാക്കുകയാണ് വിജ്ഞാനകത്തിലൂടെ.

ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ വിജ്ഞാനകേരളം കണ്‍സള്‍ട്ടന്റ് ഡോ. പി. സരിന്‍, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കെ.എസ്. എഫ്.ഇ ഡയറക്ടര്‍ അഡ്വ. യു.പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date