ബോധവത്കരണ ക്ലാസും യാത്രയപ്പും സംഘടിപ്പിച്ചു
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും സംയുക്തമായി 2025-2026 ലെ ഭവന വായ്പ അനുവദിച്ച കോഴിക്കോട് റീജിയന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് പാളയം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് ഹാജി, ഇ യാക്കൂബ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പി എം ഹമീദ്, ധനകാര്യ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ എം കെ ഷംസുദ്ധീന്‍, റീജിയണല്‍ മാനേജര്‍ അനുജ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഏപ്രില്‍ 30ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഗവ.അഡീഷണല്‍ സെക്രട്ടറിയുമായ പി എം ഹമീദിന് യാത്രയപ്പ് നല്‍കി. യാത്രയപ്പ് ചടങ്ങ് മുന്‍ ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് അധ്യക്ഷനായി. പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, കെ.മൊയീന്‍കുട്ടി, സി.എച്ച് അനീസുദ്ധീന്‍, സി.പി.സെയ്തലവി, നൗഷാദ് സാഹിബ്, ഡോ.ജലീല്‍ മലപ്പുറം, ശംസുദ്ധീന്‍, അനുജ, പാലത്ത് അബ്ദുറഹിമാന്‍, ഹാരിസ് ബാഫഖി തങ്ങള്‍, പി.കെ മുഹമ്മദ് ഹാജി, സിദ്ധിക്ക് മൗലവി, സഫിയ ടീച്ചര്‍, ഓ.പി.ഐ കോയ, കെ.ജെ റോബിന്‍സ്, ഇ യാക്കൂബ് ഫൈസി തുടങ്ങി വിവിധ മദ്രസ്സ ബോര്‍ഡ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments