Post Category
*ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ മേയ് 8 ന്*
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2024 മേയ് എട്ടിന് തൃശ്ശൂർ സെന്റ് തോമസ് കോളേജിൻ്റെ ജൂബിലി ബ്ലോക്കിൽ നടത്തും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ.
പരീക്ഷയ്ക്കായുള്ള ഹാൾടിക്കറ്റ് ഏപ്രിൽ 30 മുതൽ https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് പരീക്ഷ ഹാളിൽ എത്തിച്ചേരണമെന്നും പരീക്ഷയ്ക്ക് കാൽക്കുലേറ്റർ ഉപയോഗിക്കാമെന്നും ബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2339233, 0487 2973280.
date
- Log in to post comments