Post Category
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്സുകള്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പൂത്തോള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീട്ടമ്മമാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നു. മെയ് മാസത്തില്‍ അഞ്ച് ദിവസം വീതമായി ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി, കുക്കറി, ഫുഡ് പ്രിസര്‍വേഷന്‍ ആന്‍ഡ് കറി പൗഡര്‍, മസാല മേക്കിങ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2384253, 9447610223.
date
- Log in to post comments