ലോക മലമ്പനി ദിനാചരണം: സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍ മുഖ്യാതിഥിയായി.
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും മുതുവറ ജംഗ്ഷന്‍ വരെ സംഘടിപ്പിച്ച പ്രചരണ റാലി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അമല നഴ്സിംഗ് കോളജ്, വെസ്റ്റ് ഫോര്‍ട്ട് കോളജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ്, ഫ്‌ളാഷ് മോബ് എന്നിവ അവതരിപ്പിച്ചു.
എല്ലാ വര്‍ഷവും ഏപ്രില്‍ 25 ലോക മലമ്പനി ദിനമായി ആചരിക്കുന്നു. മലമ്പനിയെ നിയന്ത്രിക്കാനും ആത്യന്തികമായി തുടച്ചുനീക്കാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 'മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം : പുനര്‍നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം''എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം തൃശ്ശൂര്‍, തോളൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മുതുവറ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി മുഖ്യ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ ദിനാചരണ സന്ദേശവും നല്‍കി. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിര്‍മ്മല്‍ വിഷയാവതരണം നടത്തി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ജോസ്, പി.വി. ബിജു, അമല മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. സി.ആര്‍. സജു, ജില്ലാ എഡുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഇന്‍ചാര്‍ജ്) ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ജി. സന്തോഷ് സ്വാഗതവും തോളൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സി. ഒ ജോബ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments