Skip to main content

വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ബീച്ച് അംബ്രല്ല

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായ വഴിയോര ഭാഗ്യക്കുറി  വിൽപ്പനക്കാർക്ക് ബീച്ച് അംബ്രല്ല ലഭിക്കുന്നതിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാറിന്റെ പകർപ്പ്, വിൽപ്പന നടത്തുന്ന സ്ഥലം എന്നിവ വ്യക്തമാക്കുന്നതും  അപേക്ഷകന്റെയും വില്പന തട്ടിന്റെയും കളർ ഫോട്ടോയും  സഹിതം മെയ്  25 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ  സമർപ്പിക്കണം. അപേക്ഷാഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 203686.

date