ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമവും അവാർഡ് വിതരണവും നടന്നു
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, ലൈഫ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമവും അവാർഡ് വിതരണവും നടത്തി. . അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അധ്യക്ഷത വഹിച്ചു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ഭൂമിദാനം ചെയ്ത വ്യക്തികൾക്കുള്ള ആദരവും തദ്ദേശസ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മികവിനുള്ള പുരസ്കാരവും ലൈഫ് വീടുകളുടെ താക്കോൽദാനവും എം.എൽ.എ. നിർവഹിച്ചു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും ലൈഫ് ചിറ്റിലപ്പള്ളി ഭവനപദ്ധതി രണ്ടാംഘട്ടത്തിന്റെ ചെക്ക് വിതരണവും നടത്തി. 2024 2025 വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച തദേശ സ്ഥാപനത്തിനുള്ള (ഗ്രാമപഞ്ചായത്ത്) ഒന്നാം സ്ഥാനം മീനച്ചിൽ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം കരൂർ ഗ്രാമപഞ്ചായത്തും നഗരസഭ വിഭാഗത്തിൽ ഈരാറ്റുപേട്ടയും കരസ്ഥമാക്കി.
വീടുകളിലെ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ മാലിന്യമുക്തം ക്യാമ്പിൽ ജില്ലാ കോർഡിനേറ്റർ ടി.പി ശ്രീശങ്കറും ലൈഫ് ഉപഭോക്താക്കളുടെ പുതിയ തൊഴിൽ സാധ്യതകളേക്കുറിച്ച് കെ. ഡി. ഐ.എസ്. സി. ജില്ലാ പ്രോജക്ട് മാനേജർ കെ. ജി. പ്രീതയും സംസാരിച്ചു.
കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ ,ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് , ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷറഫ് പി. ഹംസ,
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്,
ലൈഫ് നോഡൽ ഓഫീസർ ബിലാൽ കെ. റാം എന്നിവർ പ്രസംഗിച്ചു.
- Log in to post comments