കളിയിൽ അൽപം കാര്യം; അറിവ് പകർന്ന് എന്റെ കേരളം പ്രദർശന വിപണനമേള
എന്റെ കേരളം പ്രദർശന വിപണന മേള കാണാനെത്തിയവരുടെ പൊതു വിജ്ഞാനം പരിശോധിക്കാൻ നിരവധി അവസരങ്ങളാണ് സ്റ്റാളുകളിൽ ഒരുക്കിയത് . പ്രായഭേദമെന്യേ എല്ലാവരും വിവിധ സ്റ്റാളുകൾ സംഘടിപ്പിച്ച ക്വിസ് മൽസരങ്ങളിൽ പങ്കെടുത്തു. വിവര - പൊതുസമ്പർക്ക വകുപ്പ് നടത്തിയ ലൈവ് ക്വിസ് മൽസരം സംഗമവേദികളിൽ ആവേശമായി. വനിത ശിശു വികസന വകുപ്പ്, ജയിൽ വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുവിദ്യാഭ്യാസം, കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ്, സർവെ തുടങ്ങി മേളയിലെ 100 ഓളം സ്റ്റാളുകളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.
കളിച്ചും ചിരിച്ചും അറിവ് പകർന്നും പൊതുജനങ്ങൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു എന്റെ കേരളം പ്രദർശന വിപണന മേള. ഓരോ വകുപ്പും അവരവരുടെ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. അറിവിനൊപ്പം വകുപ്പുമായി ബന്ധപ്പെട്ട ഒരു പൊതുബോധവും ഇതിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമായി. മൽസരത്തിലെ വിജയികൾക്ക് സമ്മാനവും വകുപ്പുകൾ നൽകിയിരുന്നു.
- Log in to post comments