Skip to main content

റിസർച്ച് അവാർഡിന് അപേക്ഷിക്കാം

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ. എൻ. ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും എൻട്രികൾ അയക്കാം. 2024-25 അധ്യയന വർഷം മെയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർറ്റേഷനും റിസർച്ച് ആർട്ടിക്കിളും മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂൺ 30 നു മുൻപായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

പി.എൻ.എക്സ് 1849/2025

date