Skip to main content

ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂൾ ഓഫ് മാപ്പിള ആർട്‌സിന് കീഴിൽ നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, അറബന മുട്ട്, എന്നീ ഇനങ്ങൾക്കായുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് നടത്തുന്നത്. 13 വയസ്സ് അല്ലെങ്കിൽ ഏഴാം തരം പാസ് എന്നതാണ് കുറഞ്ഞ  പ്രായപരിധി. 25 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷാ ഫോറം മോയിൻകുട്ടി വെദ്യർ മാപ്പിളകലാ അക്കാദമിയിൽ നിന്ന് നേരിട്ടോ ഓൺലൈനായോ ലഭിക്കും.  നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മെയ് 20ന് വൈകീട്ട് അഞ്ചിന് മുമ്പായി സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല, പിൻ. 673638 എന്ന വിലാസത്തിൽ അയക്കണം. വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉയർന്ന  പ്രായ പരിധിയിൽ നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കും. മോയിൻകുട്ടി വൈദ്യർ മാപ്പിള  കലാ അക്കാദമി നേരിട്ട് നടത്തുന്ന കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങൾക്ക് പുറമെ അക്കാദമിയുടെ അഫിലിയേറ്റഡ്  കേന്ദ്രങ്ങളിലും ഇതേ കോഴ്‌സുകൾക്ക് ചേരാം. അഫിലിയേറ്റഡ് കേന്ദ്രങ്ങളിൽ ചേരാൻ താത്പര്യമുള്ളവർ അതത് കേന്ദ്രങ്ങളിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ  04832 711432, 7902 711432 എന്നീ നമ്പറുകളിൽ ലഭിക്കും.  നിലവിൽ ദ്വിവത്സര  കോഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രങ്ങൾക്കും പുതിയ ഒരു വർഷ കോഴ്‌സ് തുടങ്ങാൻ അനുവാദമുണ്ട്. നിലവിലുള്ള അ
ഫിലിയേറ്റഡ് കേന്ദ്രങ്ങളിൽ പുതിയ ഒരു വർഷത്തെ കോഴ്‌സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവരും പുതിയ അഫിലിയേറ്റഡ് കേന്ദ്രങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവരും 7907082933 എന്ന നമ്പറിൽ ബന്ധപ്പെടാം. കൊണ്ടോട്ടി കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവർ മെയ് 25ന്  കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിലും നാദാപുരം കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവർ മെയ് 26ന് അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിലും രാവിലെ 10മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം. ജൂൺ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും.
 

date