മിഴിവ് ഷോർട്ട് വീഡിയോ മത്സരം : എൻട്രികൾ ബുധനാഴ്ച വരെ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'മിഴിവ് 2025' ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ മേയ് 7 വരെ സ്വീകരിക്കും. 'ഒന്നാമതാണ് കേരളം' എന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം രണ്ടു മിനിട്ടാണ്. വീഡിയോകൾ mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
പി.എൻ.എക്സ് 1876/2025
- Log in to post comments