Skip to main content
എന്റെ കേരളം പരിപാടിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കായി കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ  സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്ന്

എന്റെ കേരളം; തനത് കലകള്‍ ക്യാന്‍വാസില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു.  മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ നിന്നും 16 പേരും സീനിയര്‍ വിഭാഗത്തില്‍ നിന്ന് 10 പേരുമാണ് പങ്കെടുത്തത്. ജൂനിയര്‍ വിഭാഗത്തിന് കേരളത്തിലെ ആഘോഷങ്ങളും സീനിയര്‍ വിഭാഗത്തിന് കഥകളിയുമായിരുന്നു വിഷയം. ജൂനിയര്‍ വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി പി ആര്‍ ശ്രീഹരിയും സീനിയര്‍ വിഭാഗത്തില്‍ ചെമ്പിലോട് ഹയര്‍ സെക്കന്ററി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പി വിശാലുമാണ് ഒന്നാം സ്ഥാനം നേടിയത്.

date