ഏലം കൃഷിയിൽ നൂതന വഴികൾ തേടി കാർഷിക സെമിനാർ
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ''ഏലം കൃഷി- നൂതന കാർഷിക മുറകൾ വിപണന തന്ത്രങ്ങളും" എന്ന വിഷയത്തിൽ കാർഷിക ബോധവത്കരണ സെമിനാർ നടത്തി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ എബ്രഹാം സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഡോ. രമ്യ ജെ.എസ്, അസി. പ്രൊഫസർ, ഏലം ഗവേഷണ കേന്ദ്രം ക്ലാസ് നയിച്ചു.
ഏലം കൃഷിയെ മെച്ചപ്പെട്ടുത്തുന്നതിനും സംരക്ഷിക്കു ന്നതിനും വളപ്രയോഗം കൃത്യമായിരിക്കണം. മണ്ണിന് ആവശ്യമായ വളപ്രയോഗം നൽകുകയും മിത്രകീടങ്ങളെ സംരക്ഷിക്കണം.
ഏല കൃഷിക്കും മറ്റ് കൃഷികൾക്കും വേണ്ടിയുള്ള കാർഷിക വായ്പകൾ സംബന്ധിച്ച വിവരങ്ങൾ സെമിനാറിൽ പങ്കു വെച്ചു. സബ്സിഡിയോടു കൂടിയ ആധുനിക ജലസേചന സാങ്കേതികത വിദ്യയെക്കുറിച്ചും സെമിനാൽ സംസാരിച്ചു.
ഏലം കൃഷിയുടെ വിപണനം, ഗുണനിലവാരം, പരിചരണം എന്നിവയെക്കുറിച്ചുള്ള അവലോകനവും നടന്നു.
റിലേഷൻഷിപ്പ് മാനേജർ(അഗ്രി) എസ്.ബി.ഐ എ.കെ ഷർജാസ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയർ സി.കെ ജീജ,
ബോബിൻ മാത്യു, കോഡിനേറ്ററായ ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ,ഡെപ്യൂട്ടി പാനിംങ് ഓഫിസ് ടി.പി സുധേഷ്,തുടങ്ങിയവർ സംസാരിച്ചു. ഏലം കർഷകർ പങ്കെടുക്കുകയും സംശയങ്ങൾ ദുരീകരിക്കുന്നതിനും സെമിനാറിൽ അവസരം ഉണ്ടായിരുന്നു.
ഫോട്ടോ: ഏലം കൃഷി- നൂതന കാർഷിക മുറകൾ വിപണന തന്ത്രങ്ങളും എന്ന വിഷയത്തിൽ ഡോ. ജെ. എ. രമ്യ ക്ലാസ് നയിക്കുന്നു.
- Log in to post comments