Skip to main content

 ബീച്ച് അംബ്രല്ല വിതരണം

 

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി വില്പനക്കാർക്കു ബീച്ച് അംബ്രല്ല വിതരണം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 25 മെയ് 2025 ആണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

 

1) അപേക്ഷകന്റെ ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയിൽ പതിച്ചു നൽകണം).

2) ആധാർകാർഡിന്റെ പകർപ്പ് .

3) അപേക്ഷകൻ വഴിയോര ഭാഗ്യക്കുറി വില്പന നടത്തുന്ന സ്ഥലം വ്യക്തമാക്കുന്ന തരത്തിലുള്ള അപേക്ഷകന്റെയും വില്പനത്തട്ടിന്റെയും കളർ ഫോട്ടോ.

 

date