ദേശീയ വനിതാ കമ്മീഷന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി. മൂന്നാര്‍ മേഖലയിലുള്ള വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ നേരില്‍ സന്ദര്‍ശിച്ച് വിജയ രഹത്കര്‍ തൊഴിലാളികളുടെ വിവിധ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഉച്ചക്ക് ശേഷം മൂന്നാര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അവലോകന യോഗവും നടന്നു.
മൂന്നാര്‍ മേഖലയിലെ സ്ത്രീ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും തൊഴില്‍ സാഹചര്യങ്ങളും മറ്റ് ചുറ്റുപാടുകളും നേരില്‍ കണ്ട് വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തിയത്. മൂന്നാര്‍ മേഖലയിലുള്ള വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ നേരില്‍ സന്ദര്‍ശിച്ച് വിജയ രഹത്കര്‍ തൊഴിലാളികളുടെ വിവിധ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
വിവിധ യൂണിയന്‍ പ്രതിനിധികളുമായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആശയവിനിമയം നടത്തി.എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ വിജയ രഹത്കറിൻ്റെ അധ്യക്ഷതയിൽ മൂന്നാർ ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗം ഫോട്ടോ & വീഡിയോ- : https://we.tl/t-RbRi2SDOaN
- Log in to post comments