Post Category
മെയ് ദിന കായികമേള വടംവലി മത്സരം ചെറുതോണിയിയിൽ
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും ജില്ലാ തൊഴില്‍ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ലോകതൊഴിലാളി ദിനമായ മെയ് 1 ന് ചെറുതോണി പാലത്തിന് സമീപം വടംവലി മത്സരം (പുരുഷന്‍മാര്‍) സംഘടിപ്പിക്കും.
മെയ്ദിന കായികമേളയുടെ ഭാഗമായി നടത്തുന്ന വടംവലി മത്സരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍, ഉദ്ഘാടനം ചെയ്യും. ജില്ലാ ലേബർ ഓഫീസർ കെ.ആർ. സ്മിത അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും കമ്പനി/വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമായി നിരവധി തൊഴിലാളികള്‍ കായികമേളയില്‍ പങ്കെടുക്കും.വിജയികള്‍ക്ക് യഥാക്രമം 5001/- രൂപ, 2501/- രൂപ,1501/-രുപ പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.
വിവരങ്ങള്‍ക്ക്- ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് -8606348753.
സ്പോര്‍ട്സ് കൗണ്‍സില്‍ -9446027681
date
- Log in to post comments