Post Category
ഭിന്നശേഷി കുട്ടികളുടെ സംഗീതവും വരയുമായി ക്രിയേറ്റിവിറ്റി കോര്‍ണര്‍
വന്ദേമാതരത്തിന്റെ പതിഞ്ഞ സംഗീതം ചാലിയം യുഎച്ച്എസിലെ അശ്വന്ത് പിയാനോയില്‍ വായിക്കുമ്പോള്‍ അതിനനുസരിച്ച് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് ആര്യലക്ഷ്മിയും ആദിദേവും സൂര്യജിത്തും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ക്രിയേറ്റിവിറ്റി കോര്‍ണറിലാണ് ഭിന്നശേഷി കുട്ടികള്‍ സര്‍ഗാത്മകതയുടെ വാതായനങ്ങള്‍ തുറക്കുന്നത്.
ഓട്ടിസം, കേള്‍വി പരിമിതി, മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡര്‍ എന്നിവയുള്ള കുട്ടികളാണ് ക്രിയേറ്റിവിറ്റി കോര്‍ണറില്‍ സംഗീതവും വരയും ഒരുക്കുന്നത്. സംഗീതത്തിനനുസരിച്ചുള്ള ചിത്രങ്ങള്‍ മുന്‍കൂട്ടി തയാറെടുപ്പുകളൊന്നുമില്ലാതെ വരക്കുന്ന കാഴ്ച, മേള കാണാനെത്തുന്നവരിലും കൗതുകമുണര്‍ത്തുന്നു. സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ പി സീമയും കുട്ടികളുടെ രക്ഷിതാക്കളും പിന്തുണയുമായി ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഉണ്ട്.
date
- Log in to post comments