Skip to main content
എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായി കോഴിക്കോട് ബീച്ചിൽ  നിസർഗ്ഗ ഡാൻസ് ഫെസ്റ്റിവലിൽ നീന പ്രസാദ്,   നൃത്തം അവതരിപ്പിക്കുന്നു.

നൃത്ത താളത്തില്‍ കോഴിക്കോടിന്റെ രാവ്

 

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായികോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായി മൂന്നാം ദിവസത്തെ കലാസന്ധ്യയില്‍ നിസര്‍ഗ്ഗ നൃത്തോത്സവത്തിന്റെ ഭാഗമായി നീന പ്രസാദ്, വൈഭവ് അരേക്കര്‍ എന്നിവരുടെ നൃത്തം അരങ്ങേറി.
ഗണേശ സ്തുതിയോടെ തുടങ്ങി ഭൂമിയെ ആസ്പദമാക്കിയ കൃതിയും ആദ്യപ്രണയവും അവതരിപ്പിച്ച് തില്ലാനയോടു കൂടിയാണ് നീന പ്രസാദ് അവസാനിപ്പിച്ചത്. ദശാവതാരം വിഷയത്തിലാണ് വൈഭവ് അരേക്കര്‍ ഭാരതനാട്യം അവതരിപ്പിച്ചത്. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്ത പരിപാടിയിലൂടെ ജില്ലയില്‍ ആദ്യമായാണ് വൈഭവ് നൃത്തം അവതരിപ്പിച്ചത്.
മേളയില്‍ ഇന്ന് (മെയ് 6) ശ്രീലക്ഷ്മി ഗോവര്‍ധന്‍, രമ വൈദ്യനാഥന്‍ എന്നിവരുടെ നൃത്തപരിപാടി അരങ്ങേറും.

date