Skip to main content

ഇ ഗ്രാൻസ് റീഫണ്ട്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2010 മുതൽ 2019 വരെയുള്ള അധ്യയന വർഷങ്ങളിൽ പഠിച്ചിരുന്ന SC/ OBC/ SEBC/KPCR/ FC/ Fisheries/ Lakshadweep/ IAS- coaching വിദ്യാർഥികളിൽ ഇ ഗ്രാൻസ് റീഫണ്ട് ഇനിയും കൈപ്പറ്റാത്ത വിദ്യാർഥികൾ മേയ് 26ന് മുമ്പ് അസൽ തിരിച്ചറിയൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിച്ച് (രാവിലെ 10 മുതൽ 1 വരെ) കോളേജ് ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റണം. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പുകൂടാതെ പ്രസ്തുത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും. ഫോൺ: 0471 2475830.

പി.എൻ.എക്സ് 1900/2025

date