Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ സ്‌കൂള്‍ കുണ്ടംകുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യൂണിഫോം തയച്ച് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. രണ്ട് ജോഡി വീതം യൂണിഫോം സ്റ്റിച്ച് ചെയ്ത് നല്‍കണം. ഒരു ജോഡി യൂണിഫോം തയ്ക്കുന്നിതനുള്ള കുറഞ്ഞ നിരക്ക് വെവ്വേറെ രേഖപ്പെടുത്തണം.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം അഞ്ച് മുതല്‍ 12 വരെ ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്, സാവിത്രീഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, കുണ്ടംകുഴി ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തയ്ച്ച് നല്‍കണം. മെയ് 20 ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസ് ഫോം ലഭിക്കും. മെയ് 20 വൈകുന്നേരം മൂന്ന് വരെ സ്വീകരിക്കും.  ദര്‍ഘാസ്  ഫോം തുറക്കുന്ന തീയതി മെയ് 20 വൈകുന്നേരം നാല്. ദര്‍ഘാസുകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994 255466.

date