എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളം-2025 പ്രദര്‍ശന വിപണന മേളയിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമും സെമിനാറും സംഘടിപ്പിച്ചു.
എച്ച്.സി.എല്‍ ടെക്നോളജിസിന്റെ സഹകരണത്തോടെ പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻ്ററി പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ കൗണ്‍സിലര്‍ പി.എം അബ്ദുള്‍ കലാം ക്ലാസ്സെടുത്തു. എച്ച്.സി.എല്‍ ടെക്നോളജിസിന്റെ ടെക് ബീ പ്രോഗ്രാമിനെക്കുറിച്ച് വിബിന് വിശദീകരിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മുക്ത നവകേരളം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2:30ന് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ലഹരി പ്രതിരോധവും പ്രതിവിധിയും ആയുര്‍വേദത്തിലൂടെ, ലഹരിയുടെ നീരാളിക്കരങ്ങള്‍, ലഹരി - അടിമത്തവും മോചനവും എന്ന വിഷയങ്ങളില്‍ ഡോ. ജയന്തി വിജയന്, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ടീം എ.എസ്. ഐ റഹീം മുത്ത്, ഡോ. ഷെമീന ജസീല്‍ എന്നിവര്‍ ക്ലാസുകളെടുത്തു.
- Log in to post comments