Post Category
എന്റെ കേരളം; സ്റ്റാളുകൾ വിലയിരുത്തി ജില്ലാ കലക്ടര്‍
'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിൽ എക്‌സൈസ് വകുപ്പ് ഒരുക്കിയ പവലിയനിയിലെത്തിയ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ലഹരിക്കതിരെ ബാസ്‌ക്കറ്റ്‌ബോള്‍ എറിഞ്ഞത് ജനങ്ങളില്‍ കൗതുകമുണർത്തി. ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യവുമായി നിർമ്മിച്ചതായിരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ കോർട്ട്. തുടർന്ന് നിരവധിപേർ ലഹരിക്കെതിരെ ബോൾ എറിഞ്ഞു.
കൃഷിവകുപ്പിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കണ്ണൂര്‍ ജില്ലാ പോലീസിന്റെയും ഉള്‍പ്പെടെ വിവിധ സ്റ്റാളുകളിലെ പ്രദര്‍ശനം കലക്ടർ സന്ദർശിച്ചു. മെയ് 14 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും സമൂഹത്തിന്റെ പുരോഗതിയും ചിത്രീകരിക്കുന്ന വിവിധ സ്റ്റാളുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
date
- Log in to post comments