പ്രവേശനം ആരംഭിച്ചു
യുവതീ-യുവാക്കുകളില് തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ 2025-26 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജ്വല്ലറി ഡിസൈനര്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നീ കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം.
ഒരു വര്‍ഷ കോഴ്സില്‍ 25 പേര് വീതമുള്ള 2 ബാച്ചുകളാണ് ഉണ്ടായിരിക്കുക. 23 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജ്വല്ലറി ഡിസൈനര്‍ കോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് വണ്‍ പൂര്‍ത്തിയാക്കിയിരിക്കണം, ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം തരം പൂര്‍ത്തിയാക്കണം. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭ്യമാകുന്നതാണ്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍: 7736730600.
- Log in to post comments