Skip to main content

ഒഴുകിയെത്തി പതിനായിരങ്ങൾ: എൻറെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള ജനശ്രദ്ധയാകർഷിക്കുന്നു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മൈതാനത്ത് മെയ് ഏഴിന് ആരംഭിച്ച എന്റെ കേരളം പ്രദർശന- വിപണന മേളയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. മൂന്നാം ദിനം അവസാനിച്ചപ്പോൾ നാൽപ്പതിനായിരത്തിലധികം ആളുകളാണ് മേള സന്ദർശിച്ച് മടങ്ങിയത്. രാവിലെ ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന 'ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ' വിഷയത്തിൽ നടന്ന സെമിനാർ ശ്രദ്ധേയമായി.  
ഉച്ചക്ക് ശേഷം 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ സെമിനാർ നടന്നു. തുടർന്ന് ക്ഷയ രോഗ പ്രതിരോധവും ബോധവത്കരണവും ലക്ഷ്യമാക്കി നാടകം അരങ്ങേറി. വൈകീട്ട് നടന്ന സാംസ്‌കാരിക പരിപാടിയിൽ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസിയും ഇമാമും കോട്ടക്കുന്നിലെ നിറഞ്ഞ സദസ്സിനെ സൂഫി സംഗീതത്തിൽ അലിയിച്ചു.

date