Post Category
നിപ: മേളയിലും പ്രതിരോധ മുന്നൊരുക്കങ്ങൾ
ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ എന്റെ കേരളം പ്രദർശന വിപണന മേളയിലും സുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമമാക്കി. മേള സന്ദർശിക്കാൻ വരുന്നവരെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം മാത്രമേ സ്റ്റാളിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. കൂടാതെ ഉദ്യോഗസ്ഥർക്കും മേള ആസ്വദിക്കാൻ വരുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. പരിപാടിയുടെ മുഖ്യസംഘാടകരായ ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മേളയിലെ മുഴുവൻ ആളുകൾക്കും മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു.
date
- Log in to post comments