Post Category
വോക് ഇന്‍ ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് അനുവദിച്ച മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു. പി.ജി. വെറ്റ്, എം.എസ്.യു. യു.ജി.വെറ്റ് എന്നീ തസ്തികകളിലേക്ക് വോക് ഇന്‍ ഇന്ററര്‍വ്യൂ വഴി 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം മേയ് 12ന് രാവിലെ 11ന് ജില്ലാ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
എം.എസ്.യു. പി.ജി. വെറ്റിന് എം.വി.എസ്.സി(സര്‍ജറി) വിത്ത് കെ.എസ്.വി.സി രജിസ്‌ട്രേഷന്‍,എം.എസ്.യു. യു.ജി. വെറ്റിന് ബി.വി.എസ്.സി, വേള്‍ഡ് വറ്റെറിനറി സര്‍വ്വീസസില്‍ നിന്നുള്ള ആനിമല്‍ ഹസ്ബന്‍ഡറി സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി, കെ.എസ്.വി.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിശദ വിവരത്തിന് ഫോണ്‍: 0481 2563726.
date
- Log in to post comments