Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 16ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മെയ് 16ന് രാവിലെ 11ന് കമ്മീഷന്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന വിലാസത്തിലോ 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ പരാതി അറിയിക്കാവുന്നതാണ്.

date