Skip to main content

അതിഥി അധ്യാപക നിയമനം

        തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2025 -26  അധ്യയന വർഷത്തേക്ക് സംസ്‌കൃതംഇംഗ്ലീഷ്കംപ്യൂട്ടർ സയൻസ് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌റുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾമുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. കംപ്യൂട്ടർ സയൻസ് വിഭാഗം മേയ് 22ന് രാവിലെ 10.30, സംസ്‌കൃതം 22ന് ഉച്ചയ്ക്ക് 2 മണി, ഇംഗ്ലീഷ് വിഭാഗം മേയ് 23ന് രാവിലെ 10.30 എന്നിങ്ങനെയാണ് ഇന്റർവ്യു സമയക്രമം.

പി.എൻ.എക്സ് 1974/2025

date