Skip to main content

സപ്ലൈകോ സ്‌കൂൾ ഫെയറിൽ 50 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സ്‌കൂൾ ഫെയർ 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്കുടനോട്ട്ബുക്ക്ഇൻസ്ട്രമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കും. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയുംസഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എം ആർ പിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് വിതരണം ചെയ്യുന്നത്. കോളേജ്പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.എൻ.എക്സ് 1981/2025

date