Post Category
അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി ഗവ:ഐ.ടി.ഐ ക്യാംപസിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് വെൽഡിംഗ് കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് സമർപ്പിക്കണം. വെൽഡർ ട്രേഡ് (എൻ.ടി.സി/എൻ.എ.സി) പാസായവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 6282694108 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ് 1985/2025
date
- Log in to post comments