Skip to main content

സൈക്കോളജിസ്റ്റ് അഭിമുഖം

ജീവനി മെന്റല്‍ വെല്‍ബിയിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വര്‍ഷത്തില്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിലും കോളേജിന്റെ കീഴില്‍ വരുന്ന മറ്റു കോളേജുകളിലുമായി പ്രവര്‍ത്തിക്കുന്നതിന് സൈക്കോളജിസ്റ്റുകളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. റഗുലര്‍ പഠനം വഴി സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി മെയ് 17 ന് രാവിലെ 10.30 ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446892578, 04802802213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date