ബിഡ് ക്ഷണിച്ചു
2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ കാരുമാത്രയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ അംഗീകൃത നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ബിഡുകള്‍ ക്ഷണിച്ചു. 45 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. താല്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത നിര്‍വ്വഹണ ഏജന്‍സികള്‍ ജി.ഒ.(പി)നം.67/2021/ഫിന് പ്രകാരമുള്ള പി എം സി ചാര്‍ജിന്റെ അടിസ്ഥാനത്തില്‍ മെയ് 16 ന് വൈകീട്ട് അഞ്ച് മണിക്കകം മുദ്രവെച്ച കവറില്‍ കളക്ട്രേറ്റില്‍ ബിഡ് സമര്‍പ്പിക്കേണ്ടതാണ്. പി എം സി നിരക്ക് ശതമാനത്തില്‍ ബിഡില്‍ രേഖപ്പെടുത്തേണ്ടതാണ്. സര്‍ക്കാരിന്റെ എല്ലാ അനുബന്ധ ഉത്തരവുകളും ഈ നിര്‍മാണ പ്രവൃത്തി സംബന്ധിച്ച് ബാധകമായിരിക്കും. സമര്‍പ്പിക്കപ്പെടുന്ന ബിഡുകള്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 ന് ജില്ലാ കളക്ടറുടെയോ ഡെപ്യൂട്ടി കളക്ടറുടെയോ ഫിനാന്‍സ് ഓഫീസറുടെയോ അല്ലെങ്കില്‍ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2433454.
- Log in to post comments