Skip to main content

വജ്ര ജൂബിലി കലാകാരന്മാരുടെ സൗജന്യ കലാപരിശീലനം

 

കേരള സർക്കാർ സാംസ്കാരിക വകുപ്പും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ഒരുക്കിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലനം യു.ആർ. പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക വകുപ്പിൻ്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹരായ കലാകാരന്മാർ വഴിയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കുട്ടികൾക്കായി സൗജന്യ കലാ പരിശീലനം ഒരുക്കുന്നത്. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാക്കൾ ആയ പി എസ്  സുരേഷ് കുമാർ (തിമില),വി വിനീഷ് (ചെണ്ട),  കെ.എസ് ശ്യാംജിത്ത് (മിഴാവ്) , എം ഐ ശ്രീദേവി (കർണാടക സംഗീതം) , വി വിധിന്യ (കർണാടക സംഗീതം), ആർ രാജലക്ഷ്മി ( കൂടിയാട്ടം) , വി എസ് ദിവ്യ ( വീണ) എന്നിവരാണ് ക്ലാസുകൾ എടുക്കുന്നത്. വജ്ര ജൂബിലി ഫെല്ലോഷിപ്പ് കോർഡിനേറ്റർ  ഇ.എസ് സുബീഷ് പദ്ധതി അവതരിപ്പിച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അധ്യക്ഷനായി. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ദീപ എസ് നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എ ഈ ഗോവിന്ദൻ, ഗീതാ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date