Post Category
അപേക്ഷ ക്ഷണിച്ചു
2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യ തൊഴിലാളികളുടെയും മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
2024 - 25 വർഷത്തിൽ കായിക വിനോദ മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് വേണ്ടിയും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മത്സ്യ ബോർഡ് ഫിഷറീസ് ഓഫീസുകളിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മത്സ്യ ബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ മേഖല ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20, വൈകിട്ട് 5 മണി വരെ.
ഫോൺ: 0484 2396005.
date
- Log in to post comments