Skip to main content

ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

 

 

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. എടപ്പലം ഹോസ്പിറ്റൽ, ടി കെ ആർ റോഡ് കൂട്ടാല, കണ്ണാറ കുന്ന്, പൂവഞ്ചിറ കാരക്കുഴി എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് മന്ത്രി സ്വിച്ച് ഓൺ ചെയ്തത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈലജ വിജയകുമാർ, സി. എസ് ശ്രീജു, രേഷ്മ സജീഷ് , പി. എ ദീപു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുജിത്ത്, ടി. എൻ പ്രതാപൻ, വാർഡ് വികസന സമിതി കൺവീനർമാരായ സുബ്രൻ, ഷൂജൻ, വാർഡ് വികസന സമിതി അംഗം ഒ. കെ മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

date