Skip to main content

കലവൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കലവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കൂട്ടികള്‍) 5 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. ആകെയുള്ള 30 സീറ്റുകളില്‍ 10 ശതമാനം മറ്റു വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ശേഷിക്കുന്ന സീറ്റില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കൂട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം അധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. ഹോസ്റ്റലില്‍ പ്രവേശനം തേടുന്ന കുട്ടികള്‍ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്രവേശനം നേടി പഠിക്കുന്നവരായിരിക്കണം. അപേക്ഷകര്‍ മേയ് 27 ന് കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കലവൂര്‍ സ്‌ക്കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.

യൂ.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ വിദഗ്ദ്ധരായ അധ്യാപകരുടെ ട്യൂഷന്‍, രാത്രികാല പഠനത്തിനും, മാനസിക ശാരീരിക ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം, സര്‍ക്കാര്‍ അംഗീക്യത മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, ലൈബ്രറി, കമ്പ്യൂട്ടര്‍ സൗകര്യം, പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രാക്കൂലി മുതലായവയ്ക്ക് മാസം തോറും നിശ്ചിത തൂക, കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, നിയമ അവബോധന ലഹരി വിരുദ്ധ

ക്ലാസുകള്‍, സി.സി.ടി.വി നിരീക്ഷണം, പോലീസ് സംരക്ഷണം എന്നിവ ഹോസ്റ്റലില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങളാണ്.

അപേക്ഷാഫോം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9188920060,9447573818,9496370171. ഇമെയില്‍: scdoaryad@gmail.com

date